09 October 2007

വിദ്യാലയങ്ങള്‍

ഊരള്ളൂരിന് സ്വന്തമായ് ആകെ ഒരു വിദ്യാലയമെ ഉള്ളു. ഊരള്ളൂര്‍ മാപ്പിള യു പി സ്കൂള്‍ .

ഊരള്ളൂര്‍ അങ്ങാടിയില്‍ നിന്നും വിളിപ്പാടകലെ സ്തിതിചെയ്യുന്ന ഈ വിദ്യാലയം ഊരള്ളൂരിന്റെ അക്ഷര സംസ്ക്രിതിക്ക് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്. ഊരള്ളൂരിന്റെ ഒരു കാലത്തെ മുഴുവന്‍ സ്വാദീനിച്ച എ കെ ക്രിഷ്ണന്‍ മാഷ് മുതല്‍ , ഗോവിന്ദന്‍ കുട്ടിമാഷ്, നമ്പീശന്‍ മാഷ്, ജാനകി ടീചര്‍, സരസ്സമ്മ ടീച്ചര്‍ തുടങ്ങി ഇപ്പോള്‍ കുഞ്ഞിമോയ്തി മാഷ് വരെ ഇവിടത്തെ ഹെഡ് മാസ്റ്റര്‍മാരായിരുന്നു.

സ്വദേശിയരായ പലരും ഇവിടത്തെ അദ്ധ്യാപകരായിരുന്നുവെങ്കിലും, തെക്ക് ജില്ലകളിന്‍ നിന്നും വന്ന് ഇവിടത്തെ ജനങ്ങളുമായ് ഇഴുകി ജീവിച്ച ഒരുപറ്റം അദ്ധ്യാപകരാണ് ഈ സ്കൂളിന് നല്ല മേല്വിലാസ മുണ്ടാക്കിയത്. സദന്ദന്‍ മാഷ്, ശാന്ത ടീച്ചര്‍ , രമണിടീച്ചര്‍ , ദേവകി റ്ടീച്ചര്‍ , സരസ്സമ്മ ടീച്ചര്‍ , ഭാരതി ടീച്ചര്‍ ഇങ്ങനെ ആ പട്ടിക നീളുന്നു. ഇവരില്‍ പലരും ഇന്ന് അടുത്തൂണ്‍ പറ്റിയെങ്കിലും സ്വദേശത്തേക്ക് തിരിച്ചു പോയത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

ഒന്നുമുതല്‍ ഏഴുവരെ മാത്രം ക്ലാസ്സുകളുള്ള ഇവിടെ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അടുത്തുള്ള കെ പി എം എസ് എം ഹൈസ്കൂളിനെയാണ് ആശ്രയിക്കാറ്.

കാലത്തിന്റെ ഒഴുക്കില്‍ ഈസ്കൂളും ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.

വിദ്യാലയ ചിത്രം

No comments:

Post a Comment