Showing posts with label ഹോം. Show all posts
Showing posts with label ഹോം. Show all posts

09 June 2006

ഊരള്ളൂര്‍

ഇത് ഊരള്ളൂരിന്റെ മാത്രം ചരിത്രമാണ്.
കാലഗതിക്കൊപ്പം ചലിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു പറ്റം ജനതയുടെ ചരിത്രം.
ഇവിടെ ഞങ്ങളായിട്ടൊന്നും രചിക്കുന്നില്ല.. പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ചിലത് രചിക്കുന്നു.

മണ്ണുതൂര്‍ക്കുന്ന വയലേലകളുടെയും, ശിരസ്സറുക്ക പ്പെടുന്ന കുന്നുകളുടെയും, വെള്ളം വറ്റുന്ന കിണറുകളുടെയും,
മാറാരോഗത്തിന്റെ ദുരിതം പേറുന്നവരുടെയും കഥ മറ്റേത് നാടിനേയും പോലെ ഇവിടെയും സുലഭമാണ്.
പക്ഷെ, അതിനെല്ലാമപ്പുറം ഓണം വന്നാല്‍ പൂവിടാനും, വിഷുവന്നാല്‍ പടക്കം പൊട്ടിക്കാനും,
അയല്‍ വീട്ടിലെ കല്ല്യാണത്തിനു ചോറു വിളമ്പാനും, ഹര്‍ത്താല്‍ വന്നാല്‍ മുറിപൂട്ടി വീട്ടിലിരിക്കാനും,
സ്വന്തം രാഷ്ട്രീയ നിലപാടുകളെ ഏതറ്റം വരെയും ന്യായീകരിക്കാനും തയ്യാറുള്ള പാവം ഗ്രാമീണ മനസ്സുള്ളവരുടെ ചരിത്ര മാണിത്.

അപൂര്‍ണ്ണനായ ഞാനെഴുതുന്നതിനാല്‍ ഇതും അപൂര്‍ണ്ണമാവാനാണ് സാദ്ധ്യത. എങ്കിലും കുറിച്ചിടുന്നു.വെറുതെ....