Showing posts with label ഭൂമിശാസ്ത്രം. Show all posts
Showing posts with label ഭൂമിശാസ്ത്രം. Show all posts

06 October 2006

ഭൂമിശാസ്ത്രം

ഊരള്ളൂരിന്റെ ഭൂമി ശാസ്ത്രം ഇങ്ങനെ വിവരിക്കാം

കേരള സംസ്താനത്ത് , കോഴിക്കൊട് ജില്ലയില്‍, കൊയിലാണ്ടി താലൂക്കില്‍, കൊയിലാണ്ടിക്ക് അല്പം വടക്കുമാറി,അരിക്കുളം പഞ്ചായത്തില്‍ ഈസ്തലം സ്തിതിചെയ്യുന്നു.

പണ്ട് പന്തലായനി എന്നറിയപ്പെട്ടിരുന്ന ഇപ്പോളത്തെ കൊയിലാണ്ടിയില്‍ നിന്നും സുമാര്‍ എട്ട് കിലോമീറ്റര്‍. ഇപ്പം കുഴപ്പമില്തെ ഇവിടെക്കു ബസ്സുകളുണ്ട്, പണ്ടങ്ങനെ അല്ലായിരുന്നു കേട്ടോ, ജീപ്പ് സര്‍ വീസ്സുമാത്രം, അതിനും മുമ്പ് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഭയങ്കര പാടായിരുന്നു വത്രെ.!

തെക്കുകിഴക്ക് ഭാഗങ്ങളില്‍ വിശാലമായ വേളിയന്നുര്‍ ചെല്ലി മന്ദംകാവ് കാവുംവട്ടം ഭാഗങ്ങളില്‍ നിന്നും, കോട്ടുകുന്ന് ഇടവനക്കുളങ്ങര ഭാഗങ്ങള്‍ക്കപ്പുറമുള്ള വയല്‍ പ്രബേശം അരിക്കുളത്തില്‍ നിന്നും ഊരള്ളൂരിനെ ഭൂമിശാസ്ത്രപരമായ് വേര്‍തിരിക്കുന്നു. ചുരുക്കിപറഞാല്‍ ചുറ്റുവട്ടത്തും വയല്‍ തന്നെ. അതിനാല്‍ ഈപ്രദേശത്തിന്റെ പേര് ഊരളിവയല്‍ എന്നായിരുന്നു വെന്നും അതുപിന്നെ കാലന്തരത്തില്‍ ലോപിച്ച് ഊരള്ളുര്‍ ആയതാണെന്നും പറയപ്പെടുന്നു. സത്യത്തില്‍ ഊരള്ളുര്‍ എന്നത് വയലില്‍ പൊങ്ങിനില്‍ക്കുന്ന കുറച്ച് കുന്നുകളാണ്- പുത്തൂക്കുന്ന്, കോട്ടുകുന്ന്, മലോല്‍കുന്ന്,ഊട്ടേരിക്കുന്ന് - ഈ കുന്നുകളും പിന്നീട് മണ്ണിട്ട് നികത്തിയ ഇന്നത്തെ ഊരള്ളുര്‍ അങ്ങാടിയും ചേര്‍ന്നാല്‍ ഊരള്ളൂരായി.
ഇവിടത്തെ പ്രസിദ്ധമായ ഇടവന ക്കുളങ്ങര അമ്പലത്തിന്റെ ഉല്‍സവപ്പാട്ടുകളില്‍ ദേവി ഊരം പൂത്തനാട്ടിലൂടെ എഴുന്നള്ളിയതായി വര്‍ണ്ണിക്കുന്നുണ്ട്, ആ ഊരം (ഒരുതരം കുറ്റിച്ചെടി) പൂത്തനാടായിരിക്കും ഇന്നത്തെ ഊരള്ളൂര്‍.

ശരിക്കും ഒരു ഇരുപത്തഞ്ചു കൊല്ലമായിട്ടെ ഉള്ളു ഇന്നത്തെ ഊരള്ളൂരിന്റെ വികസന ചരിത്രത്തിന്.
വികസന ചരിത്രം എന്നു പറയുമ്പോള്‍ മര്യാദക്കുള്ള റൊഡും, ശരിയായ യാത്രാ സൗകര്യവും എന്നു മാത്രം ഉദ്ദേശിച്ചാല്‍ മതി, അല്ലതെ ഇവിടെ വന്‍ കിട ഫാക്ടറികളൊന്നുമില്ല, ആകെയിള്ളത് ഒരു ഒടുനിര്‍മ്മാണ്‍ ഫാക്ടറി മാത്രമാണ്.