Showing posts with label ഊരള്ളൂരിലെ മഴ. Show all posts
Showing posts with label ഊരള്ളൂരിലെ മഴ. Show all posts

13 August 2008

ഊരള്ളൂരിലെ മഴ

ഊരള്ളൂരില്‍ മഴ തിമിര്‍ത്തു പെയ്യും. വെളിയണ്ണൂര്‍ ചെല്ലിയും, ചിറോലും, ഇടവനക്കുളങ്ങര്‍ക്കുള്ള വഴികളും നിറഞ്ഞു കവിയും. മഴ ഒരു ആഘോഷമൊന്നുമല്ല ഇവിടെ. അത് കാലാന്തരത്തില്‍ കടന്നു വരുന്ന ഒരു അനിവാര്യത തന്നെ യാണ് ഇവിടത്തുകാര്‍ക്ക്. കര്‍ക്കിടകം ഇവിടെയും പഞ്ഞമാസം തന്നെ, ഭൂരിപക്ഷം വരുന്ന ജനങ്ങളും നാടന്‍ പണികളേയും മറ്റിമാശ്രയിക്കുന്നതിനാല്‍ അത്തരക്കാര്‍ പട്ടിണിയിലാവും. എന്നാല്‍ നവീന പണക്കാര്‍ അവന്റെ വൃത്തികേട്ട നൊസ്റ്റാള്‍ജിയ പുറത്തു കാട്ടാന്‍ വേണ്ടി ബൈക്കുമെടുത്ത് മഴയത്ത് കറങ്ങിനടക്കും.

രണ്ടുദിവസം ശക്തിയായി പൈതാല്‍ ചിറോല്‍ വെള്ളത്തിനടീലാവും. പിന്നെ ഞങ്ങള്‍ക്ക് ആഘോഷമാണ്. വെള്ളത്തില്‍ തിമിര്‍ക്കാനും, ഓട്ടൊറിക്ഷ കഴുകാനും വെള്ളം തെറുപ്പിച്ചു നടക്കാനും.


ചൂണ്ടലിട്ടുകോണ്ട് എത്ര നേരം വേണമെങ്കിലും ഞങ്ങള്‍ക്ക് അനങ്ങാതിരിക്കാനാവും, കാരണം പ്രത്യേകിച്ച് മറ്റ് ഏര്‍പ്പാടുകള്‍ ഇക്കാലത്ത് ഞങ്ങള്‍ക്കില്ല എന്നതുതന്നെ.ഊരള്ളൂരോരു സംഗമഭൂമിയാകും. സകല കുന്നിന്റെ മുകളില്‍ നിന്നും ചളിവെള്ളം ഒലിച്ചിറങ്ങി, കാലുകളെ പൂഴുക്കുത്തിന്റെ വിഹാര ഭൂമിയാക്കി വയലിലേക്കൊഴുകിയിറങ്ങും
മഴക്കാലം ആഘോഷമാക്കാത്തത് , ആരും കാണാതെ ചിറോലിന്‍ സമാന്തരമായ നടപ്പാതയിലും, പുതിയേടത്തു താഴെയുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിയും, പീടികക്കണ്ടിയുടെ താഴെയുള്ള വയലുകളിലും, പിന്നെയും എണ്ണമെത്താത്ത മറ്റ് സ്ഥലങ്ങളിലും ഇരുന്ന് പണം വെച്ച് ചീട്ട് കളിക്കുന്ന ഞങ്ങളുടെ നാട്ടിലെ പൌരപ്രമുഖര്‍ക്കാണ്. അവര്‍ പിറുപിറുത്ത്, മഴയെ ശപിച്ച് സാമൂഹിക മണ്ടലത്തില്‍ ശക്തായിടപെടാന്‍ വരും.
കോ‍ട്ടുന്നിലേക്കും, പുത്തൂക്കുന്നുമ്മലേക്കും ആള്‍പ്രവാഹമുണ്ടാകും. മങ്ക്രുണ്ണി മണക്കുന്നവര്‍ തിരിച്ചിറങ്ങുന്നത് കുടപോലും ചൂടാതെയാവും മഴയെ അവര്‍ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കും